mehandi new

ബ്ലാങ്ങാട് ബീച്ചില്‍ കടയില്‍ കവര്‍ച്ച

fairy tale

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ രണ്ടു കാലുകളും തളര്‍ന്ന് യുവാവിന്‍റെ ഉടമസ്ഥതയിലുള്ള കടയില്‍ കയറി 15000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു.
ബ്ളാങ്ങാത്സ് ബീച്ച് സ്വദേശി പരേതനായ കരിമ്പന്‍ വേലായുധന്റെ മകന്‍ ഷാജിയുടെ (40) കടയിലാണ് മോഷണം നടന്നത്. ഓലകൊണ്ട് നിര്‍മ്മിച്ച കടയുടെ പടിഞ്ഞാറ് ഭാഗത്തെ ചെറ്റയരിഞ്ഞാണ് മോഷ്ടാവ് അകത്ത് കടന്നത്. ഷാജിയുടെ കടയുടേയും തൊട്ടടുത്തുള്ള കടയുടേയും ഇടയില്‍ നിന്നാണ് ചെറ്റയരിഞ്ഞത്. കഷ്ടിച്ച് ഒരാള്‍ക്ക് കടക്കാവുന്ന ഒരു ഇടയാണിത്. ബ്ളാങ്ങാട് ബീച്ചില്‍ കുളിക്കാന്‍ കടലില്‍ ഇറങ്ങുന്ന സഞ്ചാരികള്‍ക്ക് വില്‍ക്കാന്‍ വെച്ച 50ഓളം ബര്‍മുഡ, 45 തോര്‍ത്ത്, 60 ടീ ഷര്‍ട്ട്, സിഗരറ്റ് പാക്കുകള്‍, ഒരു ഭരണി മിഠായി, നിരവധി കുപ്പി പാനിയങ്ങള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തിട്ടുള്ളത്. പാതി കുടിച്ച ഒരു കുപ്പി കോളയും സമീപത്തുണ്ടായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് കടപൂട്ടിയ ഷാജി ചൊവ്വാഴ്ച്ച സ്വകാര്യ ആവശ്യമുണ്ടായിരുന്നതിനാല്‍ കട തുറന്നിരുന്നില്ല. ബുധനാഴ്ച്ച രാവിലെ കടതുറന്നപ്പോഴാണ് സംഭവമറിയുന്നത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ചാവക്കാട് പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. അമ്പതിലേറെ വര്‍ഷമായി വേലായുധന്‍ ആരംഭിച്ച കച്ചവടമാണ് ഷാജി തുടരുന്നത്. മുച്ചക്ര വാഹനത്തിലത്തെിയാണ് ഇയാള്‍ കച്ചവടം ചെയ്യുന്നത്.

Jan oushadi muthuvatur

Comments are closed.