mehandi new

സമീർ കലന്തന്റെ രഹസ്യം പുറത്തിറങ്ങി

fairy tale

planet fashion

ചേറ്റുവ : ഇരുപത്തിയഞ്ചു വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ചേറ്റുവ സ്വദേശി സമീർ കലന്തൻ എഴുതിയ കുറ്റാന്വേഷണ നോവൽ “രഹസ്യം” പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ ഡോക്ടർ എം കെ മുനീർ എംഎൽഎ പുസ്തകം പ്രകാശനം ചെയ്തു.

ദീർഘനാളായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ എഴുതുന്ന സമീറിന്റെ ആദ്യത്തെ കുറ്റാന്വേഷണ പുസ്തകമാണ് പുറത്തിറങ്ങിയത്.
പുസ്തകത്തിന്റ അവതാരികയിൽ പറയുന്നതുപോലെ, വായിച്ചു തുടങ്ങിയാൽ ഒരേ ഇരിപ്പിൽ അവസാനം വരെ വായിച്ചു തീർക്കുന്ന ഉദ്വേഗജനകമായ ഈ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രം എസ് കെ എന്ന സായിറാം കൈലാഷാണ്.

കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി പുസ്തകം ഏറ്റുവാങ്ങി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രഹ്മണ്യൻ, നൗഷാദ് തെരുവത്ത് എന്നിവരും സന്നിഹിതരായിരുന്നു.

Pharmacy wanted Chavakkad

Comments are closed.