mehandi banner desktop
Chavakkad online

ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ മസ്ജിദിൽ മോഷണം

Ft

Jan oushadi

തിരുവത്ര : ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ പള്ളിയിൽ മോഷണം. പള്ളിയുടെ പുറത്ത് വെച്ചിരുന്ന അജ്മീർ ഖാജയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കളവ് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിയിൽ നമസ്കാരത്തിന് വന്ന വിശ്വാസികളാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

പണം കവർന്നതിനു ശേഷം ഭണ്ഡാരപ്പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ സമീപമുള്ള മദ്രസ്സയിലാണ് പൊളിച്ചനിലയിൽ ഭണ്ഡാരപ്പെട്ടി കണ്ടത്.
പള്ളിക്കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ റഷീദ് ഹാജി, ചാലിൽ ഷാഹു എന്നിവർ ചാവക്കാട് പോലീസിൽ പരാതി നൽകി.

Comments are closed.