mehandi new

സരിത റഹ്മാന്റെ ഗസൽ ആൽമരം മ്യൂസിക് ബാൻഡ് – ചാവക്കാട് ഓണാഘോഷം 30, 31 തിയതികളിൽ

fairy tale

ചാവക്കാട് : ഓണാഘോഷം 30,31 തിയതികളിൽ. ബീച്ച് ടൂറിസം ഡെസ്റ്റിനാഷൻ മാനേജ്‌മെന്റ് കൗൺസിലും, ചാവക്കാട് നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
30 ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് കേരള മൈതാനിയിൽ നിന്നും ഘോഷയാത്രയോട് കൂടി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് വിവധ ഓണാഘോഷ മത്സരങ്ങൾ നടക്കും. രാത്രി കൃത്യം 7 മണിക്ക് സരിത റഹ്‌മാൻ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യ സ്റ്റേജിൽ അരങ്ങേറും. 31 ന് വൈകിട്ട് 7 മണിക്ക് ആൽമരം ടീം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് ഉണ്ടാകും. ഓണാഘോഷ പരിപാടികളുടെ സംഘാടനയോഗം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

planet fashion

ഡി ടി പി സി സെക്രട്ടറി ഡോ ജോബി ജോർജ് സ്വാഗതം പറഞ്ഞു. ഗുരുവായൂർ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈസ്‌ ചെയർമാൻ കെ കെ മുബാറക് പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, മൽസ്യതൊഴിലാളികൾ, ഡി എം സി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.