
ചാവക്കാട് : എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.45 ഓടെ എടക്കഴിയൂർ പോസ്റ്റ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭാര്യ : സാബിറ. മക്കൾ : റീത, ഹിത, റിസ്‌വാൻ.

Comments are closed.