mehandi new

പുന്നയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

fairy tale

പുന്ന : പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി എസ്ഡിപിഐ ചാവക്കാട് പുന്നയിൽ സ്ഥാപിച്ചിരുന്ന  ഫ്ലക്സ് ബോർഡുകളാണ്  സാമൂഹ്യവിരുദ്ധർ  നശിപ്പിച്ചത്.   എസ്ഡിപിഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന ജുമാ മസ്ജിദിന് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം  പുന്ന സെന്ററിൽ സമാപിച്ചു.

planet fashion

ചാവക്കാട് മുൻസിപ്പൽ പ്രസിഡണ്ട് നാസർ ചാവക്കാട് ഉദ്ഘാടനം ചെയ്തു. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ടു.  പുന്ന ബ്രാഞ്ച് പ്രസിഡണ്ട് അൻസിൽ  അധ്യക്ഷത വഹിച്ചു.  ചാവക്കാട് മുൻസിപ്പൽ ട്രഷറർ നസീബ്  നന്ദി പറഞ്ഞു.

കോൺഗ്ഗ്രസ്സ് പ്രവർത്തകൻ പുന്ന നൗഷാദ് വധവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിന്നിരുന്ന മേഖലയാണ് പുന്ന. എസ് ഡി പി ഐ പ്രവർത്തകരായിരിന്നു പ്രതികൾ. പുതിയ സംഭവങ്ങൾ നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Haji’s pharma

Comments are closed.