mehandi new

മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി സാഹിബ് -ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

fairy tale

കടപ്പുറം: മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്‌ലിം സമുദായത്തിനു വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി സാഹിബായിരുന്നു എന്ന് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം എസ് എഫ്, അബുദാബി കെ എം സി സി പഞ്ചായത്ത്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള  സിതി സാഹിബ് എക്സലൻസ് അവാർഡ് വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതമായ വിജയം കരസ്ഥമാക്കിയിട്ടും മലബാർ മേഖലയോട് ഭരണകൂടത്തിന് ഇപ്പോഴും അവഗണന മനോഭാവം തന്നെയാണ്. ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് എം.എൽ.എ പറഞ്ഞു. ഉന്നതമായ മാനവിക മൂല്യം ഉയർത്തി പിടിച്ചായിരിക്കണം വിദ്യാഭ്യാസമെന്ന് അവാർഡുകൾ ഏറ്റു വാങ്ങാൻ വന്ന വിദ്യാർത്ഥികളെ അദ്ദേഹം ഉണർത്തി.

എംഎസ്.എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് അബ്ദു സുബ്ഹാൻ അദ്ധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് മുഖ്യാഥിതിയായി. എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി അൽറസിൻ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. അബൂബക്കർ, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. വി. ഉമ്മർകുഞ്ഞി, മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ബി. കെ. സുബൈർ തങ്ങൾ, ജനറൽ സെക്രട്ടറി പി. എം. മുജീബ്, കെ. എം. സി. സി നേതാക്കളായ പി. വി. ജലാൽ, സി. കെ. അല്യേമുണ്ണി, നവാസ് ആലുങ്ങൽ, സൈതുമുഹമ്മദ് പോക്കാകില്ലത്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡിൻ്റ് പി. എ.അഷ്‌കർ അലി, ജനറൽ സെക്രട്ടറി പി. കെ. അലി എന്നിവർ സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഷനാഹ് ശറഫുദ്ധീൻ സ്വാഗതവും ട്രഷറർ ഹുസൈൻ കറുകമാട് നന്ദിയും പറഞ്ഞു.

planet fashion

Comments are closed.