ന്റെ കുട്ട്യോൾടെ കട ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ‘ന്റെ കുട്ട്യോൾടെ കട’ ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കിയ വിവിധതരം കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷ്യ വസ്തുക്കൾ,
നിത്യോപയോഗ സാധനങ്ങൾ, പേപ്പർ ബാഗുകൾ, പേപ്പർ പെന്നുകൾ തുടങ്ങി വിവിധ ഉല്പന്നങ്ങൾ ഉൾപ്പെടുത്തി
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയതാണ് “ന്റെ കുട്ട്യോൾടെ കട.
ഗുരുവായൂർ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ. വാർഡ് കൗൺസിലർ നിഷി പുഷ്പ രാജ് എന്നിവർ സന്നിഹിതരായി.
ഇൻസൈറ്റ് രക്ഷധികാരി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദ ഹംസ സ്വാഗതം പറഞ്ഞു.

ഭിന്നശേഷി വിദ്യാർത്ഥികളും മറ്റു ഭിന്നശേഷിക്കാരും ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ വില്പന നടത്താനും, ഇത്തരം പ്രവർത്തനങ്ങളിൽ അവരുടെ രക്ഷിതാക്കൾക്കുള്ള പങ്കിനെയും, ഭിന്നശേഷിക്കാരുടെ സംരംഭത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രിൻസിപ്പൽ വിശദീകരിച്ചു.
ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ആദ്യവില്പന നടത്തി.
ഇൻസൈറ്റ് സെക്രട്ടറി സീനത്തു നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.