mehandi new

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

fairy tale

ചാവക്കാട് : മമ്മിയൂർ ആനക്കോട്ട പരിസരത്ത് സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വരികയായിയുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. ചാവക്കാട് ഓവുങ്ങൽ മസ്ജിദിനു സമീപമാണ് അപകടം സംഭവിച്ചത്. ആംബുലൻസ് കാറിനു പിറകിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു റോഡരികിലെ വീട്ടുമതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആംബുലൻസിന്റെ ഇടിയിൽ നിയന്ത്രണം വിട്ട കാറും മതിലിലിടിച്ചാണ് നിന്നത്.  

planet fashion

അപകടത്തിൽ പരിക്കേറ്റ തപസ്യ അമ്പുലൻസ് ഡ്രൈവർ ഷൈബിൻ, സഹായി ജിഷ്ണു പ്രസാദ്,  സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആമ്പുലൻസിൽ യാത്ര ചെയ്തിരുന്ന മമ്മിയൂർ സ്വദേശി വാഴപ്പിള്ളി വീട്ടിൽ റിൻസി (40), കൂടെ യാത്രചെയ്തിരുന്ന ഭർത്താവ് റോയ് വർഗ്ഗീസ് (48) ഇവരുടെ മക്കൾ എലൻ മേരി (13), എൽവിൻ റോയ് (8) എന്നിവവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപിച്ചു. ഇന്ന് വൈകുന്നേരം 6.40 ഓടെയായിരുന്നു അപകടം.

Jan oushadi muthuvatur

Comments are closed.