mehandi new

ദുർമന്ത്രവാദം – യുവതിയിൽ നിന്നും ആഭരണങ്ങൾ കവർന്ന ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

fairy tale

ചാവക്കാട്: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിൽ ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര രായംമരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ്  ചാവക്കാട് എസ്.ഐ സബ് ഇൻസ്പെക്ടർ  പ്രീത ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി കർമ്മങ്ങൾ ചെയ്യുന്നതിനായി യുവതിയുടെ കയ്യൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങൾ പലസമയത്തായി വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്. സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ പരാതിക്കാരിക്ക് മുക്കുപണ്ടം  തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു.  സ്വർണ്ണം വിറ്റു കിട്ടിയ തുക ഉപയോഗിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി. 

Ma care dec ad

Comments are closed.