എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആദരം

മന്ദലാംകുന്ന് : എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ
മന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത വടക്കേക്കാട് എസ് എച്ച് ഒ അമൃത് രംഗൻ
വിജയ്കൾക്കുള്ള ഉപഹാര സമർപ്പണവും വിദ്യാഭ്യാസ ബോധവത്കരണ ക്ലാസും നടത്തി.

സമിതി പ്രസിഡന്റ് അസ്‌ലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മിദിലാജ് സ്വാഗതവും ട്രഷറർ അബുബക്കർ നന്ദിയും പറഞ്ഞു.
ബാദുഷ എം. എം. സമിതിയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി.
ജാബിർ, ഹാരിസ്, റംഷാദ്, മജീദ് തെക്കേകാട്ടിൽ, മുബഷിർ, സാബിത്, ഷൗക്കത്ത്, സുഹൈൽ, നിഹാൽ, കൈഫ് എന്നിവർ സംബന്ധിച്ചു.
https://youtube.com/shorts/mNY1I0dOAQE?feature=share3

Comments are closed.