
ഒരുമനയൂർ : ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക എന്ന മുദ്രാവാക്യമുയർത്തി നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവും, പ്രതിഷേധ പ്രകടനവും നടന്നു. മോട്ടിവേഷൻ സ്പീക്കറും, മുതുവട്ടൂർ മഹല്ല് ഖത്തിബുമായ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ടീൻ ഇന്ത്യ യൂണിറ്റ് ക്യാപ്റ്റൻ ഷെഹബ ഷിറാസ് സ്വാഗത പ്രസംഗം നടത്തി. സ്കൂൾ മാനേജർ പി. അബൂബക്കർ ഹാജി, പ്രിൻസിപ്പൽ പി. എ. ബഷീർ, വൈസ് പ്രിൻസിപ്പാൾ സി.സന്ധ്യ, ടീൻ ഇന്ത്യ തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ബാബു നസീർ എന്നിവർ പ്രസംഗിച്ചു. ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾ പ്രധിഷേധ റാലി നടത്തി. വിദ്യാർത്ഥികളായ സംറ നസീർ, ഇഫാ ഫാത്തിമ, നിഹാ ജംഷീർ, നജ ഷംസുദ്ദീൻ, അഹമ്മദ് ഷഹീൻ, യസ്ന, റിസ, ആസീൻ മിന്ന, അനസ് അൻഷാദ്, എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ അബ്ദുൽ സലാം എൻ എം, സാബിത് ഹസ്സൻ, നൗഷാദ് പി.വി. , അബ്ദുൽ മജീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകനായ സിറാജുദ്ദീൻ ഇസ്രായേൽ ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ടീൻ ഇന്ത്യ വൈസ് ക്യാപ്റ്റൻ അഫ്താബ് ധാനീഷ് നന്ദി പ്രകാശിപ്പിച്ചു.

Comments are closed.