ടവർ നിർമാണ ത്തിനെതിരെ മണത്തലയിൽ വിദ്യാർത്ഥികൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

മണത്തല : ജനവാസ മേഖലയിലും സ്കൂളിന് സമീപവുമുള്ള ടവർ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സഹൃദയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ വായ മൂടിക്കെട്ടി പ്രകടനം നടത്തി.

ഇന്ന് രാവിലെ 10മണിക്ക് വാർഡ് 19 ലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ജാഥ സംഘടിപ്പിച്ചത്. സഹൃദയ ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച ജാഥ മണത്തല പള്ളിയുടെ പരിസരം ചുറ്റി പഴയ പാലത്തിന്റെ സമീപം സമാപിച്ചു. ക്ലബ്ബ് രക്ഷാധികാരി പി ബി അക്ബർ അധ്യക്ഷത വഹിച്ചു. ടവർ വിരുദ്ധ സമിതി ചെയർമാൻ ഫൈസൽ കാനാംപുള്ളി ഉദ്ഘാടനം ചെയ്തു. മുബിൻ പി വി, ഒലീദ് കെ എ, അലി പി എം, ഷഹനാസ്. ഷക്കീർ. ആഷിഫ്. റിയാസ്. ശറഫു. നിഷാം. ഇസ്ഹാഖ്. സിയാദ്. ഷംസീർ. മുഹമ്മദ്. പി കെ ഇസ്മായിൽ. ആഷിക് എന്നിവർ പങ്കെടുത്തു.
മണത്തല സ്കൂൾ പി ടി എ പ്രസിഡണ്ടും മുൻ കൗൺസിലറുമായ അബ്ദുൽ കലാം സ്വകാര്യ ലാഭം ഉപേക്ഷിക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു. അബ്ദുൽ കലാമിന്റെ വീട്ടുവളപ്പിലാണ് ടവർ സ്ഥാപിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.