mehandi new

വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ സമൂഹത്തിന്നും രാജ്യത്തിനും വേണ്ടി വിനിയോഗിക്കണം – ജമാഅത്തെ ഇസ്‌ലാമി അസി. അമീർ

fairy tale

ചാവക്കാട് : വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തി ലൂടെ ആർജിക്കുന്ന കഴിവുകളും മൂല്യങ്ങളും കുടുംബങ്ങളിൽ മാത്രം പരിമിത പെടുത്താതെ സമൂഹത്തിനും ഗുണകരമാം വിധം സംഭാവന ചെയ്യാൻ സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ വി ടി അബ്ദുള്ളക്കോയ തങ്ങൾ.
നാം ജീവിക്കുന്നിടത്ത് ചില അടയാളപ്പെടുത്തലുകൾ നടത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണം. രാജ്യത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന അനീതിയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും പ്രതിരോധിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ജീവന് വില കൽപ്പിക്കലാണ് ഏറ്റവും വലിയ മൂല്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നൊസ്റ്റാൾജിയ 2024 ഉദ്ഘടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം.

planet fashion

യോഗത്തിൽ ചാവക്കാട് എഡ്യൂക്കേഷൻ ട്രസ്റ്റ്‌ ചെയർമാൻ പി എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇ എം മുഹമ്മദ് അമീൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ തുറകളിൽ വ്യക്തി മുദ്രപതിപിച്ച പൂർവ്വ വിദ്യാർത്ഥിളെയും അധ്യാപകരെയും ആദരിച്ചു. സഗീർ കാദരി, അഡ്വ കെ എസ് എ ബഷീർ, ട്രസ്റ്റ്‌ സെക്രട്ടറി അബ്ദു സമദ് അണ്ടത്തോടു, വൈസ് ചെയർമാൻ എ വി ഹംസ, പി കെ മുസ്തഫ, കെ കെ മമ്മുണ്ണി മൗലവി എന്നിവർ ഉപഹാരങ്ങൾ നൽകി.

പൂർവ്വ വിദ്യാർത്ഥി ബഹിയ രചിച്ച പുസ്തകം കവിയും സാഹിത്യ കാരനുമായ രാധാ കൃഷ്ണൻ കാക്കശ്ശേരി കോളേജ പ്രിൻസിപ്പൽ പി ഇസ്മായിൽ നു നൽകി പ്രകാശനം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നവീകരിച്ച ക്ലാസ്സ്‌ റൂമുകളുടെ സമർപ്പണം സാദിഖ ടി എം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ മെഹജ്ബിൻ വി യു, സാലിഹ ഷൌക്കത്ത്, ആർ വി സാബിറ, ഷാനി ഗഫൂർ, ഷാനില എം പി, കൗൺസിലർ കെ വി ഷാനവാസ്‌, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി എം. എ ആദം, ഏരിയ പ്രസിഡണ്ട്‌ ജാഫർ അലി, വനിത കൺവീനർ മുംതാജ് അബൂബക്കർ, ആർ എസ്. റഫീഖ്, നേഹ എന്നിവർ ആശംസകൾ നേർന്നു.

അലുംനി സെക്രടറി സുമയ്യ യു കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നൊസ്റ്റാൾജിയ കൺവീനർ ഫെസിയ നിയാസ് സ്വാഗതാവും ഹിബ മഞ്ഞിയിൽ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം പൂർവ്വ അ ധ്യാപക വിദ്യാർത്ഥി സംഗമവും തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേരി.

Ma care dec ad

Comments are closed.