mehandi banner desktop
Browsing Tag

Orumanayur

കേരളത്തിൽ മത ധ്രുവീകരണത്തിനുള്ള
സംഘപരിവാർ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണം

ചാവക്കാട് : കേരളത്തിൽ നടന്ന നര ബലി കേസിലെ ഒരു പ്രതിയുടെ മതം അടിസ്ഥാനപ്പെടുത്തി തീവ്രവാദ ബന്ധം ചികയുന്ന ബിജെപി കേരളത്തിൽ മത ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്

കച്ചവട സ്ഥാപനങ്ങൾ പൊളിക്കാൻ വന്ന ദേശീയപാത അധികാരികളെ വ്യാപാരി കൂട്ടായ്മ തടഞ്ഞു

ഒരുമനയൂർ : ദേശീയപാത വികസനത്തിന്‌ വേണ്ടി ഏറ്റെടുത്ത സ്ഥലത്തുനിന്ന് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ബുൾഡോസറുകളുമായി എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും വ്യാപാരികൾ തടഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞു ഒരുമനയൂർ മുത്തമ്മാവ് സെന്ററിലാണ് സംഭവം. ന്യായമായ

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് - ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ് ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ.

നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും

ഒരുമനയൂർ : ആലപ്പുഴയിൽ നടക്കുന്ന പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും. ടീമിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ സാനിധ്യത്തിൽ ക്യാപ്റ്റൻ ഷനിൽ നിർവഹിച്ചു.ഒരുമനയൂർ പഞ്ചായത്ത്‌

അകലാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരുമനയൂർ സ്വദേശി മരിച്ചു

പുന്നയൂർ : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനിയിൽ താമസിക്കുന്ന ഒരുമനയൂർ പണിക്കവീട്ടിൽ സതീശൻ (53)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ അകലാട് ഒറ്റയിനി ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പൊന്നാനി ഭാഗത്തേക്ക്‌

ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ തിരഞ്ഞെടുത്തു

ചാവക്കാട് : ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്‌ലിം ലീഗ്) തിരഞ്ഞെടുത്തു.മുന്നണി ധാരണയുടെ ഭാഗമായി കോണ്‍ഗ്രസിലെ അബ്ദുല്‍ റസാഖ് രാജിവെച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പത്ത് വര്‍ഷം കടപ്പുറം ഗ്രാമ

റോഡ് പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി

ഒരുമനയൂർ : ചാവക്കാട് -ചേറ്റുവ ദേശീയപാത റോഡ് നവീകരണത്തിലെ കാലതാമസവും, റോഡ് നവീകരണത്തിന് ഭാഗമായുള്ള പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെയും ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം സംഘടിപ്പിച്ചു.

ഒരുമനയൂരിൽ ശക്തമായ ഇടിമിന്നൽ – നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങൾ നശിച്ചു

ഒരുമനയൂർ : ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാം കല്ലിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂന്നാംകല്ലിൽ വ്യാപകമായി ഗൃഹോ പകരണങ്ങൾ നശിച്ചത്. കേലാണ്ടത്ത് പാത്തുമ്മുവിന്റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ്

വാൻ മറിഞ്ഞു അപകടം – ഒരുമനയൂർ മുത്തമ്മാവിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ചാവക്കാട് : ഒരുമനയൂർ മുത്തമ്മാവിൽ കേറ്ററിംഗ് വാൻ മറിഞ്ഞു അപകടം. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ഇന്ന് അർധരാത്രി 12.10 ഓടെയാണ് അപകടം.ആർക്കും പരിക്കില്ല. മലപ്പുറം സ്വദേശികളുടെ മരുപ്പച്ച ഇവന്റ് മേനെജ്‌മെന്റ് സെർവീസിന്റെ

ലഹരിമുക്ത കേരളം എൽ എൻ എസ് മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു

ഒരുമനയൂർ : ലഹരി നിർമ്മാർജ്ജന സമിതി (LNS) കേരള യുടെ ആഭിമുഖ്യത്തിൽ 'ലഹരിമുക്ത കേരളം' കാമ്പയിനിൻ്റെ ഭാഗമായി എൽ എൻ എസ് തൃശൂർ ജില്ലാ കമ്മറ്റിയുടേയും ഗുരുവായൂർ നിയോചകമണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിൻ്റെ മദ്യനയത്തിൽ