mehandi new

ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു

fairy tale

പുന്നയൂർക്കുളം : day2k25 –  പുന്നയൂർക്കുളം അൻസാർ കോളേജ്  വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം  എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത വഹിച്ചു. ആടുജീവിതം നജീബ് മുഖ്യാതിഥിയായിരുന്നു. സഫ ചാരിറ്റബിൾ ജനറൽ സെക്രട്ടറി കെ മുഹമ്മദാലി, വൈസ് ചെയർമാൻ കുഞ്ഞിമോൻ മാസ്റ്റർ, സെക്രട്ടറി ഒ എം നിയാസ്, അബ്ദുൽ സമദ് അണ്ടത്തോട് തുടങ്ങിയവർ സംസാരിച്ചു.

planet fashion

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2023ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ടെലിവിഷൻ അവാർഡ് ജേതാവ് സി എം ഷെരീഫിനെയും, ഈ വർഷത്തെ കോളേജിലെ  മികച്ച വിദ്യാർത്ഥികളായി തിരഞ്ഞെടുത്ത വിഎച്ച്എസ്ഇ യിലെ വിദ്യാർത്ഥി ഇക്ബാൽ, യുജി വിദ്യാർത്ഥിനി മീര സഫ്രീൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Unani banner ad

Comments are closed.