
ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഫീസ് പിൻവലിക്കണമെന്നാവശ്യപെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം. പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് കെ.വി സത്താർ നടുക്കളത്തിൽ ഇറങ്ങി പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. യു ഡി എഫ് കൗൺസിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

കൗൺസിലർമാരായ ഫൈസൽ കാനാംമ്പുള്ളി, കബീർ പികെ, ബേബിഫ്രാൻസിസ്, സുപ്രിയരമേന്ദ്രൻ, ജോയ്സി ടീച്ചർ, ഷാഹിദപേള തുടങ്ങിയവരുടെ നേതൃത്വത്തിൽ താലൂക്ക് അശുപ്രതിയിലെത്തി പാർക്കിങ് ഫീസ് നിർത്തിവെക്കാൻ ആവശ്യപെട്ടു ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.

Comments are closed.