ടീം ഓഫ് പുത്തൻകടപ്പുറം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി

ചാവക്കാട് : ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം സെന്‍റെറില്‍ ടീം ഓഫ് പുത്തന്‍കടപ്പുറത്തിന്റെ നേതൃത്വത്തിൽ ഐക്യദാര്‍ഢ്യ സംഗമം നടത്തി. തുടർന്ന് നടന്ന പന്തം കൊളുത്തി പ്രതിഷേധത്തിൽ ഫലസ്തീനിൽ വംശ്യഹത്യ നടത്തുന്ന ഇസ്രയേല്‍ ക്രൂരതക്കെതിര പ്രസിഡണ്ട് നെതന്യാഹുവിന്‍റെ കോലം കത്തിച്ചു.

ടീം ഓഫ് പുത്തൻകടപ്പുറം ഭാരവാഹികളായ ഖമറുദ്ധീന്‍, ഷെഫീര്‍, ഷെക്കീര്‍, ഹാരിസ്, ബാദുഷ, നജീര്‍, നൗഷിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.