കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു
ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ വെച്ചു നടന്ന അനുസ്മരണ ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി ബദറുദ്ധീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് ജമാൽ പെരുമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. ഷക്കീർ കരിക്കയിൽ, അനീഷ് പാലയൂർ, എം ബി സുധീർ, ആർ കെ നൗഷാദ്, ഒ കെ ആർ മണികണ്ഠൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രേണുക ടീച്ചർ, സി എസ് സൂരജ്, രാജേഷ് ബാബു, എ. അൻവർ, വിജയകുമാർ അകമ്പടി, ലോഹിതാക്ഷൻ, ജയരാജൻ വി കെ, ബേബി ഫ്രാൻസീസ്, ശിവൻ പാലിയത്ത്, റൈമൻറ് മാസ്റ്റർ, കൃഷ്ണദാസ് ടി വി, ബാലകൃഷ്ണൻ മടപ്പാട്ടിൽ, ടി കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കടപ്പുറം
കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സദസ്സും പുഷ്പാർച്ചനയും മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറി പി.എ.നാസർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാലിമ സുബൈർ, എ. എം.മുഹമ്മദലി, മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാഖ്, അബ്ദുൽ അസീസ് ചാലിൽ, കൊച്ചനിക്ക, അസീസ് വല്ലങ്കി, റഫീഖ് വട്ടേക്കാട്, അബൂബക്കർ വലപ്പാട്, ആച്ചി അബ്ദു, വേണു എം. പി, നൗഷാദ്, ഷാഹുൽ കുന്നത്ത്, ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.
മന്ദലാംകുന്ന്
മന്ദലാംകുന്ന് കെ.കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ നടന്ന ലീഡർ അനുസ്മരണവും പുഷ്പാർച്ചനയും കെ.കരുണാകരൻ ഫൗണ്ടേഷൻ യു.എ ഇ വൈസ് പ്രസിഡന്റ് ബിത്തേഷ് വലിയ കത്തിന്റെ അദ്ധ്യക്ഷതയിൽ മന്ദലാംകുന്ന് സെന്ററിൽ നടന്നു. ബ്ലോക് കോൺഗ്രസ്സ് സെക്രട്ടറി കെ.കെ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ മുസ്തഫ പണിക്കവീട്ടിൽ ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി. പുന്നയൂർ ഗ്രാമ പഞ്ചായത്തംഗം മുജീബ് അകലാട്, മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ഷാജഹാൻ ഹാജ്യാരകത്ത്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ, കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ്മാരായ കെ.കെ അബർ, അഹ്മദ് ഗദ്ദാഫി എന്നിവർ സംസാരിച്ചു. ഷെഹീർ പടിഞ്ഞാറയിൽ, ഷിഹാബ് പുളിക്കൽ, ഷാഹുൽ പള്ളത്ത്, ഷിഹാബ് പടിഞാറയിൽ, അലി തണ്ണിത്തുറക്കൽ, പി. എസ്. ഷംറൂദ്, ബക്കർ തേച്ചൻ പുരക്കൽ, താച്ചു കരിയാടൻ എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി. റസാഖ് തേച്ചൻ പുരക്കൽ, കറുത്താക്ക അക്ബർ, കെ.എച്ച് അബൂബക്കർ, കൃഷ്ണൻ ഇടശ്ശേരി, നൗഫൽ, നവാസ് കിഴക്കൂട്ട്. മണികണ്ഠൻ വലിയ കത്ത്, നൗഫൽ കോഴിക്കോട്ടോളൻ, ഉമ്മർ തേച്ചൻ പുരക്കൽ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ചാവക്കാട് ഭൂപണയ ബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണിത്തുറക്കൽ സ്വാഗതവും
കെ.കരുണാകരൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഫഅദ് അകലാട് നന്ദിയും പറഞ്ഞു.
തിരുവത്ര
തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും മഹാത്മാ ട്രസ്റ്റ് ചെയർമാൻ സി എ ഗോവ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം എസ് ശിവദാസ് അധ്യക്ഷ വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എച്ച് ഷാഹുൽഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കോനാരത്ത് ഷുക്കൂർ, തിരുവത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഫസീന സുബൈർ, കെ എം ശിഹാബ്, കെ കെ അലി കുഞ്ഞ്, കെ ബി മുരളി, സുരേഷ് വി എ, അന്‍ഷി പി കെ എന്നിവർ പ്രസംഗിച്ചു
പുന്നയൂർക്കുളം
പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും പി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. ചോമുഹമ്മദുണ്ണി, പി. രാജൻ, സലീൽ അറക്കൽ, കെ.പി. ധർമ്മൻ, രാംദാസ്, മൊയ്‌തുണ്ണി ചാലിൽ, ഷെരീഫ്, സക്കരിയ, ചാലിൽ ഇസ്ഹാഖ്, അബ്ദു, കുഞ്ഞുമൊയ്തു, ജമാൽ ചെറായി, കെബീർ തെങ്ങിൽ, ഷംസു, സോമനാഥ് തുടങ്ങി നേതാക്കൾ സംബന്ധിച്ചു.
തിരുവത്ര
തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ മേഖല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എച്ച് എം നൗഫൽ അദ്ധ്യക്ഷത വഹിച്ചു, മുൻ കെപിസിസി മെമ്പർ സി എ ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു, മൈനൊരിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എച്ച് ഷാഹുൽ ഹമീദ്, കൗൺസിലർ എ എം അസ്മത്ത് അലി, കെ എ മർസൂക്, പി എം നാസർ, ആലുങ്ങൽ ദേവൻ, ചിന്നക്കൽ മുഹ്‌സീൻ, മൊയ്‌ദീൻഷാ ആലുങ്ങൾ, രാമി അലി, രാമി സുലൈമാൻ, ഷമീം ഉമ്മർ, കെ എം അക്ബർ, റിസ്‌വാൻ, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി
Comments are closed.