mehandi new

തെക്കേ പുന്നയൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുട്ടാടൻ പാടത്തെ തോട്ടിൽ നിന്നും കണ്ടെത്തി

fairy tale

പുന്നയൂർ : തെക്കേ പുന്നയൂരിൽ നിന്നും ഇന്നലെ രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം വെട്ടിപ്പുഴ കുട്ടാടൻ പാടത്തെ തോട്ടിൽ നിന്നും കണ്ടെത്തി. തിരുവളയന്നൂർ സ്കൂൾ അധ്യാപകനായിരുന്ന പരേതനായ ശ്രീധരൻ മാഷുടെ മകൻ  തെക്കേ പുന്നയൂർ സ്വദേശി കളരിക്കൽ അനീഷ് കുമാർ (45) ആണ് തോട്ടിൽ വീണു മരിച്ചത്.  ഇന്നലെ രാത്രി എട്ടരയോടെ വീട്ടിൽ നിന്നും ഇറങ്ങിയ അനീഷ് പിന്നീട് തിരിച്ചുവന്നില്ല. അനീഷിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ബൈക്കും ഹെൽമെറ്റും ചെരിപ്പും വെട്ടിപ്പുഴ കുട്ടാടൻ പാടത്തെ വഴിയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആൽത്തറ കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരി നിമിഷയാണ് ഭാര്യ. മക്കൾ: അനാമിക (എട്ടാം ക്ലാസ് വിദ്യാർത്ഥി ചിറളയം ബഥനി സ്കൂൾ ), ആദിത്യൻ ( രണ്ടാം ക്ലാസ് വിദ്യാർത്ഥി ജി എൽ പി സ്കൂൾ പുന്നയൂർ )

planet fashion

Macare 25 mar

Comments are closed.