mehandi new

കാർ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിൽ കെട്ടിന് അകത്തു കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തി

fairy tale

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ഇരട്ടപ്പുഴ പാറന്‍ പടിയില്‍ അമിത വേഗതയിൽ വന്ന കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിൽ കെട്ടിന് അകത്തേക്ക് കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.
തന്റെ വീട്ടു മുറ്റത്തു നിൽക്കുകയായിരുന്ന തെക്കന്‍ അബ്ദുല്‍ റഹിമാന്‍, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്
സാരമായി പരിക്കേറ്റ അബ്ദുല്‍ റഹിമാൻ തൃശൂര്‍ അമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

planet fashion

ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. റോഡരികിൽ നിറുത്തി യാത്രക്കാരെ ഇറക്കുകയായിരുന്ന ഓട്ടോയില്‍ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റിക്ഷ അബ്ദുറഹ്മാന്റെ വീട്ടുവളപ്പിലേക്ക് കയറി വീടിനു മുന്നില്‍ നിന്നിരുന്ന അബ്ദുല്‍ റഹിമാനെ ഇടിച്ചു മറിയുകയായിരുന്നു.

ഓട്ടോറിക്ഷയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡിന്റെ എതിർവശത്തെ പറമ്പിലെ തെങ്ങിൽ ഇടിച്ചു നിന്നു. പോലീസ് പരിശോധനയിൽ കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു.
ചാവക്കാട് ടോട്ടൽ കെയർ, തിരുവത്ര ലാസിയോ ആമ്പുലൻസ് പ്രവർത്തകർ രക്ഷാ പ്രവർത്തനം നടത്തി.
ചാവക്കാട് പോലീസ് മേല്‍നടപടികള്‍ സീകരിച്ചു.

Ma care dec ad

Comments are closed.