mehandi new

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സ് ധർണ്ണ നടത്തി

fairy tale

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോണ്ഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ധർണ്ണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലിൽ കേസ് കൊടുക്കുമെന്ന് ശ്രീകുമാർ പറഞ്ഞു. നഗരസഭ അധികൃതരുടെ അനാസ്ഥ മൂലം പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും, സ്ത്രീകളും, കുട്ടികളും ദുരിതത്തിലാണ്. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ, കൗൺസിലർമാരായ ഫൈസൽ കാനാംപുള്ളി, കബീർ, അസ്മത് അലി, ഷാഹിത പേള, സുപ്രിയ രാമചന്ദ്രൻ, ബേബി ഫ്രാൻസിസ്, മഹിളാ കോൺഗ്രസ് നേതാക്കളായ രേണുക ടീച്ചർ, കാർത്യായനി ടീച്ചർ, ബീന രവിചന്ദ്രൻ, ശൈലാ നാസർ,  റുക്കിയ ഷൗകത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ എച്ച് എം നൗഫൽ, ഷിഹാബ് മണത്തല, സി പി കൃഷണൻ മാസ്റ്റർ, രാജൻ പനക്കൽ, എം എസ് ശിവദാസ് എന്നിവർ സംസാരിച്ചു . അബ്ദുൽ സലാം, ഇസഹാഖ് മണത്തല, അഷറഫ് മടേക്കടവ്,  സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.