mehandi new

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

fairy tale

planet fashion

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ് മരിച്ചത്.

ഉച്ചതിരിഞ്ഞ് നാലേ ഇരുപതിന്
ചേറ്റുവ ഗവൺമെൻ്റ് യു.പി.സ്കൂളിന് സമീപത്തായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ ഏങ്ങണ്ടിയൂർ സനാതന ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസിയായ മുനൈഫ് സഹോദരിയുടെ വിവാഹവശ്യർത്ഥം ഇന്നലെയാണ് നാട്ടിൽ എത്തിയത്. മുനയിഫിന്റെ സഹോദരങ്ങൾ : അജ്മൽ, ശഫാന.

Ma care dec ad

Comments are closed.