mehandi new

തിര ദേശം – കടപ്പുറം നിവാസികളുടെ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു

fairy tale

ഒരു ദേശത്തിന്റെ വായനയുടെയും എഴുത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും സൗഹൃദ മനസ്സിന്റെ അലകളെ കവിതയിൽ ചേർത്തു പിടിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്

planet fashion

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന കടപ്പുറം നിവാസികളുടെ കവിത സമാഹാരമായ തിര ദേശത്തിന്റെ കവർ തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ പ്രകാശനം ചെയ്തു.
കടപ്പുറം ഗ്രാമപഞ്ചായത്ത് നിവാസികൾ എഴുതിയ കവിതകളുടെ സമാഹാരമാണ് തിര ദേശം എന്ന പേരിൽ പുസ്തകമായി പുറത്തിറക്കുന്നത്.

പ്രാദേശികമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എഴുത്തുകാരുടെ ആത്മവിശ്വാസം വർദ്ദിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പുസ്തകം തയ്യാറാക്കുന്നത്.
സൃഷ്ടികൾ ക്ഷണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും നൽകിയ പരസ്യത്തിന് പ്രതികരണമായി ലഭിച്ച കവിതകളിൽ നിന്നും തിരഞ്ഞെടുത്ത അമ്പതോളം കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടപ്പുറം പഞ്ചായത്തിലെ കുടുംബിനികളുടെ കവിതകളാണ് സമാഹാരത്തിൽ ഏറെയും.
പുസ്തകത്തിന്റെ പ്രിന്റിംഗ് ഒഴികെ ലേഔട്ട്, വര, ഡിസൈഗ്നിങ് തുടങ്ങി എല്ലാ വർക്കുകൾക്കും പഞ്ചായത്ത്‌ നിവാസികളായ പ്രതിഭകളുടെ കഴിവുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അടുത്തമാസം തിര ദേശം വായനക്കാരുടെ കൈകളിൽ എത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പുസ്തകത്തിന്റെ എഡിറ്ററും, കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി പി മൻസൂർ അലി പറഞ്ഞു. ആദ്യ പതിപ്പ് 750 കോപ്പി അടിക്കും. ഇതിനു വരുന്ന ചിലവ് പൂർണ്ണമായും പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും ഉപയോഗപ്പെടുത്തും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീൻ, വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സ്വാലിഹ ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, മുഹമ്മദ് നാസിഫ് എ വി അബ്ദുൽ ഗഫൂർ, പി എ മുഹമ്മദ്, റാഹില വഹാബ്, സുനിത മങ്ങാടി, എസ് എസ് വിനോദ്, പഞ്ചായത്ത് സെക്രട്ടറി പി ഐ ഷാജിത, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ പി വി ഉമ്മർ കുഞ്ഞി, അഹമ്മദ് മുഈനുദ്ദീൻ, ദിലീപ് കുമാർ എന്നിവർ തിര ദേശത്തിന്റെ കവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Ma care dec ad

Comments are closed.