mehandi new

ലഹരി മാഫിയയുടെ കെണികൾ ഉപയോഗത്തിന്റെ അപകടം – വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി

fairy tale

തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി  സ്കൂളിലെ വിദ്യാർഥികൾക്ക്  മുനക്കകടവ് കോസ്റ്റൽ എസ് ഐ ലോഫിരാജിന്റെ നേതൃത്വത്തിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി വ്യാപനത്തിന്റെ വിവിധ രീതിയിലുള്ള കെണികളെ കുറിച്ചും ബോധവൽക്കരണം നടത്തി.

planet fashion

ബീറ്റ് ഓഫീസർ സി പി ഒ ഷിബുകുമാർ കോസ്റ്റൽ സ്റ്റേഷനുകൾ രൂപീകരിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ചും കോസ്റ്റൽ സ്റ്റേഷനുകളുടെ പ്രാധാന്യത്തെ കുറിച്ചും ക്ലാസുകൾ നടത്തി. സി പി ഒ നിബിൻ പരീക്ഷാ സമയത്ത് കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദത്തെ അതിജീവിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ്   പി. കെ. റംല അധ്യക്ഷത വഹിച്ചു.

Macare health second

Comments are closed.