mehandi new

ഹൃദയാഘാതം – ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ എഴുപത്തിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ  പ്രേമദാസ് ആണ് ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കുഴഞ്ഞു വീണത്. 

planet fashion

കുടുംബസമേതം ബീച്ച് കാണാനെത്തിയതായിരുന്നു പ്രേമദാസ്. മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ റെസ്ക്യൂ ടീം ലാസിയോ ആമ്പുലൻസിന്റെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ പ്രേമദാസ് ഏഴര മണിയോടെ മരണത്തിനു കീഴ്ടങ്ങി. ഹൃദയഘാതമാണ് മരണകാരണം. മുൻപ് ബൈപാസ് സർജറി കഴിഞ്ഞ വ്യക്തിയാണ് പ്രേമദാസ്‌.

Macare 25 mar

Comments are closed.