mehandi new

ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

fairy tale

ചാവക്കാട് : മുനക്കകടവ് അഴിക്ക് പടിഞ്ഞാറ് ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
മുനമ്പം കഴിപ്പുള്ളി പോണത്ത് കൃഷ്ണൻ മകൻ ജയൻ (62) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ മുനക്കകടവ് അഴിക്കു പടിഞ്ഞാറ് ആഴക്കടലിൽ സൂര്യ എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിനിടെ ജയൻ കുഴഞ്ഞു വീഴുകയായിരുന്നു.
കരയിലേക്ക് എത്തു മുമ്പെ ജയൻ മരിച്ചിരുന്നു.

planet fashion

കോസ്റ്റൽ സി ഐ പി.എ ഫൈസൽ, എസ് ഐ ലോഫി രാജ്, സി പി ഒ ജനീഷ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ പൂർത്തീകരിച്ചു പോസ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി.

Ma care dec ad

Comments are closed.