മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും കോതകുളത്തിനുമിടയില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. വലപ്പാട് ബീച്ചില്‍ വള്ളമടുപ്പിച്ച് ദാസനെ വലപ്പാട് ദയ എമര്‍ജന്‍സി സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: ഉഷ. മക്കള്‍: ധനുഷ, ശ്രുതി, പ്രിയ. മരുമക്കള്‍: ജിബി കണക്കാട്ട്, ശരത് കിഴക്കേടത്ത്. സംസ്‌കാരം ബുധനാഴ്ച നടക്കും.

Comments are closed.