mehandi new

മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ചുള്ള സമഗ്ര വികസനം ലക്ഷ്യം – പീപ്ൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി എംപവർമെൻ്റ് പ്രോജക്ടുകൾക്ക് തുടക്കമായി

fairy tale

അണ്ടത്തോട്: സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന കേരളത്തിലെ തീരദേശ, മലയോര മേഖലകളുടെ സമഗ്ര വികസനം മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ച് നടപ്പിലാക്കുക എന്നതാണ് പീപ്ൾസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ എം. കെ. മുഹമ്മദലി. പീപ്ൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി എംപവർമെൻ്റ് പ്രോജക്ട് പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.  അണ്ടത്തോട് വി. പി. മാമു സ്മാരക കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ പി. ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. 

planet fashion

കണ്ണൂർ ജില്ലയിലെ ഉപ്പാലവളപ്പ്, വയനാട്ടിലെ മേപ്പാടി നെടുമ്പാല, മലപ്പുറത്തെ ചീരാൻ കടപ്പുറം, തൃശൂരിലെ അണ്ടത്തോട് പാപ്പാളി, പാലക്കാട്ടെ വേലന്താവളം, എറണാകുളത്തെ തെക്കേ മാലിപ്പുറം, പറവൂർ വെടിമറ, കോട്ടയത്തെ മുണ്ടക്കയം, തിരുവനന്തപുരത്തെ പാലോട്, പെരുമാതുറ, കോഴിക്കോട്ടെ വെള്ളയിൽ, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ സ്കോളർഷിപ്പുകൾ, നൈപുണ്യ പരിശീലനം, മെൻ്റർഷിപ് പ്രോഗ്രാമുകൾ എന്നിവയും തൊഴിൽ മേഖലയിൽ പരിശീലനങ്ങൾ, നൈപുണ്യ വികസനം, പ്ലേസ്മെൻ്റ് സൗകര്യങ്ങൾ എന്നിവയും നടപ്പാക്കും. സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ബിസിനസ് പരിശീലനങ്ങൾ, സാമ്പത്തികസഹായം, ബിസിനസ് നെറ്റ്‌വർക്കുകൾ എന്നിവയും ആരോഗ്യ, പാർപ്പിട, അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പാക്കും. 

കേരള മു ചീഫ് സെക്രട്ടറി, ചെയർമാൻ, പ്രധാൻ എസ്. എം വിജയാനന്ദ് മുഖ്യഥിതിയായി. റഹീം വീട്ടിപ്പറമ്പിൽ (ജില്ലാ പഞ്ചായത്ത് അംഗം) പ്രൊജക്ട് വീഡിയോ പ്രകാശനം ചെയ്തു. എം. അബ്ദുൽ മജീദ് (വൈസ് ചെയർമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ) പദ്ധതി വിശദീകരണം നടത്തി. സെബീൻ ആൻറണി (ജില്ലാ ഡെവലപൻറ് മാനേജർ, നബാർഡ് തൃശ്ശൂർ), മോഹന ചന്ദ്രൻ (ലീഡ് ജില്ലാ മാനേജർ, തൃശ്ശൂർ), ഡോ. ശിവപ്രസാദ് (SAF, Fisheries department) പ്രഭാഷണം നടത്തി. 

ഫൗണ്ടേഷൻ മീഡിയ ആൻഡ് കമ്യൂണിറ്റി ഔട്ട്റീച്ച് ഡയറക്ടർ സി. എം. ശരീഫ്,  പ്രൊജക്ട് ഇംപ്ലിമെന്റേഷൻ കമ്മിറ്റി അംഗം അബ്‌ദുൽ റസാഖ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി (വൈസ് പ്രസിഡണ്ട്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്), ഷാനിബ മൊയ്തുണ്ണി (ഗ്രാമപഞ്ചായത്ത് അംഗം), സി. എച്ച് റഷീദ് (സംസ്ഥാന വൈസ്പ്രസിഡൻ്റ്, മുസ്ലിം ലീഗ്), അലാവുദ്ദീൻ (ഡി.സി.സി സെക്രട്ടറി), അഡ്വ. കെ. എസ് നിസാർ (ജില്ലാ പ്രസിഡണ്ട്, വെൽഫെയർ പാർട്ടി), ഷാനവാസ് കെ. : (ജില്ലാ പ്രസിഡണ്ട്, ജമാഅത്തെ ഇസ് ലാമി, തൃശ്ശൂർ), സൈനുദ്ദീൻ ടി.കെ (കൺവീനർ, അണ്ടത്തോട് കമ്യൂണിറ്റി എംപവർമെന്റ് പ്രോജക്ട്), എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എ ഷമീല്‍ സജ്ജാദ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് അണ്ടത്തോട് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.