mehandi new

ആറങ്ങാടി ഉപ്പാപ്പ പളളിയിൽ കവർച്ച നടത്തിയ പ്രതിയെ ഏർവാടിയിൽ നിന്നും പിടികൂടി

fairy tale

ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 80,000 രൂപയോളം മോഷ്ടിച്ച പ്രതിയെ ചാവക്കാട് പോലീസ് ഏർവാടിയിൽ നിന്നും പിടികൂടി. വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ സിദ്ധീഖ് മകൻ ഷംശാദി(39)നെയാണ് ഗുരുവായൂർ സബ്ഡിവിഷൻ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

planet fashion

കഴിഞ്ഞ ആഴ്ചയാണ് മോഷണം നടന്നത്.  വെട്ടുകത്തി  ഉപയോഗിച്ച്   വാതിലുകൾ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് ഓഫീസിനകത്ത് കയറിയത്.  ഓഫീസിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള  സർവൈലൻസ് ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ചാണ് കവർച്ച നടത്തിയത്.

Comments are closed.