mehandi new

തലക്ക് ക്ഷതമേറ്റ നിലയിൽ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു

fairy tale

planet fashion

ഗുരുവായൂർ : തലക്ക് ക്ഷതമേറ്റ നിലയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗുരുവായൂർ സ്വദേശിയായ യുവതി മരിച്ചു. ഗുരുവായൂർ പണയങ്കാട്ടിരി സ്വദേശിയായ ചൂൽപുറം താമസിക്കുന്ന പടിഞ്ഞാറേനട വീട്ടിൽ ഹസീന (47)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹസീനയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തമിഴ് നാട് സേലത്തുള്ള ബന്ധുക്കളെ സന്ദർശിച്ച് തിരിച്ചു വരുകയായിരുന്നു ഹസീന. ഇതിനിടെ ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങുകയും അവിടെനിന്നു തലക്ക് പരിക്കേറ്റ് അവശയായ ഹസീനയെ യാത്രക്കാർ തൃശൂർ ട്രെയിനിൽ കയറ്റിവിട്ടുവെന്നും അബോധാവസ്ഥയിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ ഹസീനയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇവരുടെ ബാഗിൽ നിന്നും ലഭിച്ച നമ്പറിൽ വിളിച്ചു മകളെ വിവരം അറിയിക്കുകയും ചെയ്തു എന്നാണ് തൃശൂർ റെയിൽവേ അധികൃതരിൽ നിന്നും ലഭിച്ച വിവരം. അഞ്ചു ദിവസത്തോളം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഹസീന ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് മരിച്ചത്.

സേലത്ത് നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ഉമ്മാക്ക് എന്താണ് സംഭവിച്ചതെന്നു അറിയില്ലെന്നും തലക്ക് ക്ഷതമേറ്റത് എങ്ങനെയെന്നു അറിയാൻ കഴിഞ്ഞിട്ടില്ലെന്നും മകൾ പറഞ്ഞു.
ഖബറടക്കം പോലീസ് നടപടികൾക്ക് ശേഷം ചൂൽപുറം മഹല്ല് ഖബർസ്ഥാനിൽ.

ഭർത്താവ് : രാജേന്ദ്രൻ (സേലം ). മക്കൾ : രാജേഷ്, ഖദീജ, മുജീബ്,
മരുമകൻ : നൗഫൽ.

Jan oushadi muthuvatur

Comments are closed.