ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഷട്ടിൽ ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂർ കിഴക്കേനട മാണിക്കത്ത് പടിക്ക് സമീപം പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഏഴര മണിയോടെയാണ് സംഭവം.

കബറടക്കം ശനിയാഴ്ച 11.30 ന് അങ്ങാടിത്താഴം ജുമാ മസ്‌ജിദ് കബറസ്‌ഥാനിൽ.
മാതാവ്: നഫീസ. ഭാര്യ : റിംസി. മക്കൾ : അനസ്, ആദിൽ. സഹോദരൻ : ഷാഹുൽ ഹമീദ്.

Comments are closed.