mehandi new

രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് സമരജ്വാല തെളിയിച്ചു

fairy tale

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല തെളിയിച്ചു.  യൂത്ത്കോൺഗ്രസ്‌ നിയോജകമണ്ഡലം ഭാരവാഹി വി എസ് നവനീത് അധ്യക്ഷത വഹിച്ചു.  മുൻ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ രവികുമാർ ഉദ്ഘാടനം ചെയ്തു.  പ്രതിഷേധ ജ്വാലക്ക് യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ  ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ,  യുഡിഫ് മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട്, അനിൽ കുമാർ ചിറക്കൽ, എ. കെ ഷൈമിൽ  എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. നിധിൻ മൂത്തേടത്ത്, ശ്രീനാഥ് പൈ, സുബൈർ വലിയകത്ത്, വേദുരാജ്, വിപിൻ വലങ്കര, വിഷ്ണു തിരുവെങ്കിടം, നവീൻ മാധവശ്ശേരി, എന്നിവർ നേതൃത്വം നൽകി. മണ്ഡലം വൈസ് പ്രസിഡൻ്റ് സ്‌റ്റാൻജോ തിരിവെങ്കിടം സ്വാഗതവും, ഡിപിൻ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.