mehandi new

തെക്കൻ പാലയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

fairy tale

planet fashion

പാലയൂർ : തെക്കൻ പാലയൂർ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുപേരിൽ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തെക്കൻ പാലയൂർ പള്ളിറോട് സ്വദേശികളായ മാനയാപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16), ശണാദ് മകൻ വരുൺ (18), മങ്കെടത്ത് മുഹമ്മദ്‌ മകൻ മുഹസിൻ (16) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചരക്കാണ് സംഭവം.
തെക്കൻ പാലയൂർ പുഴയിൽ വെള്ളം കുറവായതിനാൽ വെള്ളമുള്ള ഭാഗത്തേക്ക്‌ നടന്നു പോകുന്നതിനിടെ അഞ്ചു പേരിൽ മൂന്നു പേർ ചളിയിൽ താഴ്ന്നു പോവുകയായിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെ മുനക്കകടവ് കോസ്റ്റൽ പോലീസ് വാർഡൻ ബ്ലാങ്ങാട് സ്വദേശി അക്ഷയ് ഇറങ്ങി മൂന്നു പേരെയും പുറത്തെടുത്തു. ഉടനെതന്നെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോലീസും ഗുരുവായൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.

Jan oushadi muthuvatur

Comments are closed.