mehandi new

നാളെ മലയാള കവിതാ ദിനം – അഞ്ചങ്ങാടിയിൽ ഒരു ദേശം കവിതയെഴുതുന്നു

fairy tale

കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരു ദേശം കവിത എഴുതുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് പരിസരത്ത് തയ്യാറാക്കിയ വലിയ കേൻവാസിൽ ആർക്കും വന്ന് കവിതയെഴുതാം.
മലയാള കവിതാ ദിനമായ ധനു ഒന്നിന് ( ഡിസംബർ 16) വെള്ളിയാഴ്ച നാളെ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തുമണിക്ക് സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, അധ്യാപികയുമായ ശ്രുതി കെ എസ് ഉദ്ഘാടനം ചെയ്യും.

planet fashion

അഞ്ചങ്ങാടി ദേശം കലാ സാംസ്കാരിക സാഹിത്യ വേദിയാണ് ഒരു ദേശം കവിതയെഴുതുന്നു എന്ന പേരിൽ ജനകീയ കവിതാ രചന സംഘടിപ്പിക്കുന്നത്. വ്യത്യസ്ഥ തലത്തിലും തരത്തിലുമുള്ള ആളുകൾ ഇവിടെ കവിത കുറിച്ചിടാൻ എത്തുമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ കവിതയെഴുത്ത് തുടരും.

പുതു തലമുറയെ മലയാള ഭാഷയിലും സാഹിത്യത്തിലും തല്പരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാള കവിതാ ദിനം ആചരിച്ചു തുടങ്ങിയത്. മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച കുമാരനാശാന്റെ വീണപൂവ്‌ പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് ധനു ഒന്ന് കവിതാ ദിനമായി തിരഞ്ഞെടുത്തത്‌.

Macare 25 mar

Comments are closed.