mehandi new

ഉദയ അവധിക്കാല ക്യാമ്പ് – തണ്ണീർപന്തലിന് തുടക്കമായി

fairy tale

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ മെയ്‌ 1, 2 തിയ്യതികളിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് തണ്ണീർപന്തലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അദ്ധ്യക്ഷത വഹിച്ചു.
എംഎൽഎ ഫണ്ടിൽ നിന്നുള്ള 12000 രൂപയുടെ പുസ്തകങ്ങൾ എൻ. കെ. അക്ബർ വായനശാല പ്രസിഡന്റിന് കൈമാറി.

planet fashion

പ്രശസ്ത എഴുത്തുകാരനും തിരക്കഥകൃത്തുമായ കെ. എ. മോഹൻദാസ് മുഖ്യാതിഥിയായി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ശാലിനി രാധാകൃഷ്ണൻ, ക്യാമ്പ് ഡയറക്ടർ അഹമ്മദ് മൊയ്നുദ്ധീൻ, മാധ്യമ പ്രവർത്തകൻ കെ. സി. ശിവദാസ്, കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രൻ, ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം എം. എസ്. പ്രകാശന്‍, സി. കെ. രാധാകൃഷ്ണൻ, സാംസ്ക്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായ ഷാജി നിഴൽ, സന സാലി, കെ. വി. സിദ്ധാർത്ഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.