mehandi new

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

fairy tale

planet fashion

ഗുരുവായൂർ : യൂത്ത്‌ കോൺഗ്രസ്സ്‌ ഗുരുവായൂർ മല്ലിശ്ശേരി മേഖല കമ്മിറ്റിയുടെയും നെന്മിനി യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മല്ലിശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ്‌ യൂത്ത്‌ കോൺഗ്രസ്സ്‌ ജില്ലാ സെക്രട്ടറി സി.എസ്‌.സൂരജ്‌ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ വി. എസ്‌. നവനീത്‌ അധ്യക്ഷത വഹിച്ചു. പ്രവർത്തകരായ ആനന്ദ്‌ രാമകൃഷ്ണൻ, കൃഷ്ണകുമാർ, ജോയൽ.എം.ജെ, അക്ഷയ്കുമാർ, എന്നിവർ നേതൃത്വം നൽകി

നെന്മിനി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ ചടങ്ങ് പി. ആർ പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. വി വാണിക അധ്യക്ഷത വഹിച്ചു. ഉണ്ണിമോൻ കെ.എം, ബിബിൻ.ടി.വി, സുരേഷ് പി എസ്‌, മനു പി.ആർ, വിശോഭ് പി.വി എന്നിവർ നേതൃത്വം നൽകി.

Comments are closed.