വടക്കേക്കാട്: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കെ.എസ്.ഇ.ബി. ഓഫിസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി സെക്രട്ടറി എം.വി. ഹൈദ്രാലി, ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഫസലുൽഅലിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മാർച്ച് ആൽത്തറ സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഫസലുൽഅലി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ, പി.ഗോപാലൻ, പി. രാജൻ, പി.പി.ബാബു, മുനാഷ് മച്ചിങ്ങൽ, അജയ്കുമാർ, ആന്റോ തോമസ്, മഹിള കോൺഗ്രസ് ഭാരവാഹികളായ റജീന പൂക്കോട്, പ്രിയ ഗോപിനാഥ് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, മഹിളാ കോൺഗ്രസ് നേതാക്കൾ എന്നിവർ സംബന്ധിച്ചു. കെപിസിസിയുടെ ആഹ്വനപ്രകാരം കോണ്ഗ്രസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Comments are closed.