mehandi new

വാർഡുകൾ തോറും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സജീവം

fairy tale

ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം   നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് നിർവഹിച്ചു.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബുഷ്റ ലത്തീഫ് സ്വാഗതം ആശംസിച്ചു.   കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായി.  കൗൺസിലറും മുൻ ചെയർമാനുമായ   എം ആർ രാധാകൃഷ്ണൻ നന്ദി പറഞ്ഞു. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ  ഷമീർ എം, ആസിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, കവിത എന്നിവർ നേതൃത്വം നൽകി. മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയാതെ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും അജൈവമാലിന്യം കൈമാറാത്ത വീട്ടുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും യൂസർ ഫീ കുടിശ്ശികയായി പിരിച്ചെടുക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി ആകാശ് എം എസ് അറിയിച്ചു.

Mss conference ad poster

മെയ് 18,19 തിയ്യതികളിലായി നടക്കുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തന കാമ്പയിനിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മന്ദലാംകുന്ന് ബീച്ചിലും പരിസരത്തും ശുചീകരണം നടത്തി. വാർഡ് മെമ്പറും വാർഡ്‌ സാനിറ്റേഷൻ കമ്മിറ്റി ചെയർമാനുമായ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. കൺവീനർ ജെ.പി.എച്ച്.എൻ ലിനി, അംഗങ്ങളായ ടി.കെ കാദർ, എം.എ വഹാബ്, സി.ഡി.എസ് മെമ്പർ എ.വി വത്സ, ആഷ വർക്കർ ഷിജി രഞ്ജിത്ത്, അങ്കണവാടി വർക്കർ ബീനാസ്, ഹരിത കർമ്മ സേന അംഗങ്ങളായ സക്കീന, ബീവാത്തു തൊഴിലുറപ്പ് പ്രവർത്തകരായ ഷെക്കീർ, കദീജ, ജമീല, അവ്വോമ, മല്ലിക, സൈനബ, ജമീല പള്ളത്ത്, സൽമ എന്നിവർ പങ്കെടുത്തു.

 പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ എം കെ അറഫാത്ത്,    എച്ച് ഐ ഹരിദാസ്, ജെ എച്ച് ഐ സുരേഷ്, ആശാ വർക്കർ, അങ്കണവാടി ടീച്ചേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ, കുടുംബശ്രീ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ  എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.