
ഒരുമനയൂർ : ഒരുമനയൂരിലെ യുവജന ക്ലബ്ബുകളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, സ്പോർട്സ് കിറ്റ് എവിടെ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. മണ്ഡലം നേതാക്കളായ സാന്ദ്ര കൊച്ചു, മേഘാ സേവിയർ, മനു ആന്റോ, മനോജ് മോഹനൻ, ചാൾസ് ചാക്കോ ഒ യു വിഷ്ണു, കെവിൻ ജോഷി, മുഹമ്മദ് റാസൽ, ജവഹർബൽ, മഞ്ച് മണ്ഡലം പ്രസിഡണ്ട് ഇമ്രാൻ, കെഎസ്‍യു മണ്ഡലം ഭാരവാഹികളായ അമൻ, അഭിഷേക്, അസ്‌ലം, കോൺഗ്രസ് നേതാക്കളായ കെ ജെ ചാക്കോ, ദുൽഹൻ സുബൈർ, ശ്യാം സുന്ദർ, പി പി നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.