mehandi new

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

fairy tale

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു.

planet fashion

ജില്ലാ കമ്മിറ്റി അംഗം ഷമീറ നാസർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. മണ്ഡലം കൺവീനർ ആയി നദീറ കുഞ്ഞുമുഹമ്മദിനെ തെരെഞ്ഞെടുത്തു, അസിസ്റ്റന്റ് കൺവീനർമാരായി ബുഷറ അസ് ലമിനെയും, ഹാജറ കമറുദ്ധീനെയും തെരെഞ്ഞെടുത്തു. ചാവക്കാട്, ഗുരുവായൂർ മുനിസിപ്പാലിറ്റി കമ്മറ്റികളുടെയും ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, വടക്കേകാട് പഞ്ചായത്ത്‌ കമ്മറ്റികളുടെയും കൺവീനർമാരെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ പ്രേമാ ജി പിഷാരടി ഹാരാർപ്പണം നടത്തി പതാക കൈമാറി. നദീറ കുഞ്ഞുമുഹമ്മദ്‌ സ്വാഗതവും ബുഷറ അസ്‌ലം നന്ദിയും പറഞ്ഞു.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Ma care dec ad

Comments are closed.