mehandi new

പുത്തൻകടപ്പുറം ജി എഫ് യുപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

fairy tale

തിരുവത്ര : പുത്തൻ കടപ്പുറം ജി എഫ് യുപി സ്കൂളിൽ എൽ പി. വിഭാഗം പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല പ്രധാനധ്യാപിക റംല ബീവി ഉദ്ഘാടനം ചെയ്തു. എൽ.പി.വിഭാഗം അധ്യാപകരായ
ലിൻസി സയന, ജിൻസി എന്നിവർ നേതൃത്വം നൽകി.

planet fashion

ഇരുപതോളം രക്ഷിതാക്കൾ പഠന സാമഗ്രികൾ നിർമ്മാണത്തിൽ പങ്കെടുത്തു. ആന, തത്ത, പൂമ്പാറ്റ, വൃക്ഷം, വേര്, തായ്, നാര്, വീട്, പയർ ചെടി മുളക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ,
പൂമ്പാറ്റയുടെ ജീവിതചക്രം, സ്ഥാനവില, പോക്കറ്റ്, ചെറിയ ഇംഗ്ലീഷ് ഡിക്ഷനറി തുടങ്ങിയ പഠന സാമഗ്രികൾ നിർമ്മിച്ചു. മദർ പി ടി എ പ്രസിഡന്റ് നൈഷജ സ്വാഗതവും അബ്ദുൽ സലിം എം.കെ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.