mehandi new

യൂത്ത് കോൺഗ്രസ്സ് ശുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

fairy tale

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ ആറാമത്  രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഋഷി ലാസർ, യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌  തബ്ഷീർ മഴുവഞ്ചേരി എന്നിവർ ഷുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി.

planet fashion

യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സുഹാസ്, സനൂപ്, കോൺഗ്രസ്‌ നേതാക്കളായ അനീഷ് പാലയൂർ, അഡ്വ. തേർളി അശോകൻ, കെ വി ബിജു, സി പി കൃഷ്ണൻ മാഷ്, കർണൻ താമരശ്ശേരി, ഇസ്ഹാഖ് മണത്തല, സഫർഖാൻ, മഹിള കോൺഗ്രസ്‌ നേതാക്കളായ ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ അനിത ശിവൻ, ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗക്കത്തലി, ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ ഷൈല നാസർ, അഡ്വാക്കറ്റ് ഡാലി അശോകൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Macare 25 mar

Comments are closed.