mehandi new

സി പി എം ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രകടനം നടത്തി

fairy tale

തിരുവത്ര : ചാവക്കാട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് പുത്തൻകടപ്പുറം സെന്ററിൽ നിന്നാരംഭിച്ച് കോട്ടപ്പുറം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ യുസുഫ്അലി, കെ വി സത്താർ, അനീഷ് പാലയൂർ, എം എസ് ശിവദാസ് എന്നിവർ സംബന്ധിച്ചു.

planet fashion

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, ജില്ലാ സെക്രട്ടറിമാരായ ശർബനൂസ്, റിഷിലാസർ, നിയോജകമണ്ഡലം ഭാരവാഹികളായ ഷുഹൈബ്, വി.എസ് നവനീത്, വിശാഖ്, മണ്ഡലം പ്രസിഡന്റ്റുമാരായ രഞ്ജിത്ത്, ഫദിൻ രാജ്, ജാസിം ചാലിൽ, റാഷ് മുനീർ എന്നിവർ സംസാരിച്ചു. ഷെമീം ഉമ്മർ, സുഹാസ്, റിസ് വാൻ, സിറാജ്, നൗഫൽ ചാലിൽ,നവീൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

സംഘർഷ സാധ്യത കണക്കിലെടുത്ത് ചാവക്കാട്, ഗുരുവായൂർ, വടക്കേകാട് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സ്ഥലത്ത് കേമ്പ് ചെയ്യുകയും പ്രകടനത്തെ അനുഗമിക്കുകയും ചെയ്തു.

Ma care dec ad

Comments are closed.