mehandi new

യുവാവിന് വെട്ടേറ്റു – സഹോദരനും അയൽവാസിയും അറസ്റ്റിൽ

fairy tale

പുന്നയൂർ :  സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കുരഞ്ഞിയൂർ ആലാപാലത്തിന് സമീപം വാലിപ്പറമ്പിൽ സിബീഷി (43) നാണ് വെട്ടേറ്റത്. ഇയാളുടെ ജ്യേഷ്ഠൻ വാലിപ്പറമ്പിൽ സിജീഷ് (56),  അയൽവാസിയും ബന്ധുവുമായ വടക്കേതറയിൽ മണികണ്ഠൻ  (51) എന്നിവരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. 

planet fashion

ബുധനാഴ്ച്ചയാണ് സംഭവം. പുറങ്ങിൽ ഉത്സവത്തിൽ കാളകളിക്കിടെ ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. തുടർന്ന്  മണികണ്ഠൻ്റെ വീട്ടിൽ എത്തിയ ഇവർ ഇതേ ചൊല്ലി വീണ്ടും തർക്കവും കയ്യാങ്കളിയുമായി. മണികണ്ഠനും സിജീഷും  ചേർന്ന് സിബീഷിനെ അക്രമിച്ചു.  ഇതിനിടെ മണികണ്ഠൻ വെട്ടുകത്തി ഉപയോഗിച്ച് സിബീഷിനെ വെട്ടുകയായിരുന്നു. തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സിബീഷ് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. സിബീഷിൻ്റെ  തലക്കേറ്റ മുറിവ് ആഴമേറിയതാണ്. മൂന്നുപേരും മദ്യ ലഹരിയിൽ ആയിരുന്നു. പ്രതികളെ സംഭവ സ്ഥലത് നിന്നു തന്നെ പോലീസ് പിടികൂടി. ഇവരെ കോടതി റിമാൻ്റ് ചെയ്തു.

Macare 25 mar

Comments are closed.