mehandi new
Daily Archives

15/06/2016

വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം ഇന്ന്

ചാവക്കാട്: നഗരസഭ വയോമിത്രവും ചാവക്കാട് ജനമൈത്രി പോലീസിന്റേയും നേതൃത്വത്തില്‍ ബൂധനാഴ്ച ലോക വയോജന ചൂഷണ ബോധവത്ക്കരണ ദിനമായി ആചരിക്കും. വയോജനങ്ങള്‍ക്കായി നഗരസഭ വയോമിത്രം തുടങ്ങുന്ന മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം രാവിലെ 10ന് നഗരസഭ കോണ്‍ഫറന്‍സ്…

പരിശീലന ക്ലാസ്

ഗുരുവായൂര്‍: പഴത്തില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കൃത്രിമ നിറങ്ങളോ, രുചിക്കൂട്ടുകളോ ചേര്‍ക്കാതെ വിഭവങ്ങള്‍ നിര്‍മിക്കാനുള്ള പരിശീലന കോഴ്‌സ് നമ്പഴിക്കാട് പുരോഗമന കലാവേദി വായന ശാലയില്‍ തുടങ്ങി. കുന്നംകുളം ഗവ. പോളിടെക്‌നിക്കിലെ…

ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് ആയിരങ്ങളെത്തി. തിരുനാള്‍ ദിവ്യബലിക്ക് ഫാ.ലിജോ ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, തിരിപ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ നടന്നു.…

വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണം

ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വീടുകളിലെ വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതിനായി നായ്ക്കള്‍ക്ക് കുത്തിവെപ്പ് നടത്തി വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രം…

കൃഷിഭവനുമായി ബന്ധപ്പെടണം

ചാവക്കാട്: നഗരസഭ കൃഷിഭവന്‍ പരിധിയില്‍ പച്ചക്കറി കൃഷി, കരനെല്‍ കൃഷി എന്നിവ ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9497626350.

ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ മതപ്രഭാഷണം തുടങ്ങി

ചാവക്കാട്:  ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നാല് ചൊവ്വാഴ്ചകളിലായി നടത്തുന്ന മതപ്രഭാഷണ പരമ്പരക്ക് തുടക്കമായി. ചേറ്റുവ ഷാ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാന്‍ കുട്ടി ഹാജി…

കൂടിക്കാഴ്ച ഞായറാഴ്ച

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളജിലെ  ഇംഗ്ലീഷ് (3), മലയാളം (6), ഹിന്ദി (1), സംസ്‌കൃതം (1), ഇക്കണോമിക്‌സ് (1), കൊമേഴ്‌സ് (2), ഫിസിക്‌സ് (1), മാത്തമാറ്റിക്‌സ് (1), ബോട്ടണി (3), ന്യൂട്രീഷ്യന്‍ (1) എന്നീ വിഷയങ്ങളിലെ ഗെസ്റ്റ് അധ്യാപകരുടെ…

മറന്നുവെച്ച നാല് പവന്റെ മാല തിരികെ നല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി

ഗുരുവായൂര്‍ : ലോഡ്ജിലെ കുളിമുറി വൃത്തിയാക്കുന്നതിനിടയില്‍ ലഭിച്ച നാലുപവന്റെ മാല ഉടമക്ക് തിരികെ നല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ സത്യ ഇന്നിലെ ഹൗസ് കീപ്പറായ ഷൈലയാണ് പ്രാരാബ്ദങ്ങള്‍ക്കിടയിലും സത്യസന്ധതയുടെ…

ദേശീയപാത : ജനകീയ സര്‍ക്കാര്‍ ജനവിരുദ്ധമാകരുത് – ആക്ഷന്‍ കൗണ്‍സില്‍

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ പ്രഖ്യാപിച്ചു എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി.മുഹമ്മദലി പറഞ്ഞു. ജനങ്ങളുടെ സംരക്ഷകരാകേണ്ട…

വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കാസര്‍കോഡ് സ്വദേശി മലപ്പുറം വേങ്ങര ചക്കുടല്‍ വീട്ടില്‍ അഷ്‌റഫ്(33), പഴയന്നൂര്‍ താവളത്തില്‍ ഷാനവാസ്(32), തൃത്താല പുഴക്കന്‍ കുഞ്ഞുമുഹമ്മദ് (27)…