Header
Daily Archives

28/09/2016

ഒരുമനയൂര്‍ സ്വദേശി അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

ഒരുമനയൂര്‍: ഒരുമനയൂര്‍ സ്വദേശിയായ യുവാവ്  അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു, മുത്തമ്മാവ്  ചാണാശ്ശേരി ഷണ്മുഖന്‍  മകന്‍ ശ്രീകുമാര്‍ (26) എന്ന അപ്പുക്കുട്ടനാണ് മരിച്ചത്. ദുബായ് മാളിലെ സെയില്‍സ്മാനാണ് ശ്രീകുമാര്‍.  അലൈനില്‍ വച്ച് നിയന്ത്രണം…

അബുഹാജി

ഗുരുവായൂര്‍: മാണിക്കത്തുപടി പാലത്തുംവീട്ടില്‍ അബുഹാജി(65). ഖബറടക്കം നടത്തി. ഗുരുവായൂര്‍ ടൌന്‍ ജുമാമസ്ജിദ് മുന്‍ ട്രഷററാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: അബീഷ്, അനീഷ്, നജ്മ, സബിന. മരുമക്കള്‍: ഷാജി, നവാസ്, സുഹിന.

ഭാരതി വാരസ്യാര്

ഗുരുവായൂര്‍ : റിട്ട. ഡപ്യൂട്ടി കലക്ടര്‍ വി. രാഘവവാരിയരുടെ ഭാര്യ തിരുവെങ്കിടം വാരിയത്ത് ഭാരതി വാരസ്യാര്‍ (86) നിര്യാതയായി. ഗുരുവായൂര്‍ ക്ഷേത്രം പാരമ്പര്യ അവകാശിയാണ്. സംസ്‌കാരം നടത്തി. മക്കള്‍ : രാജശേഖരന്‍ (റിട്ട. മാനേജര്‍, ധനലക്ഷ്മി ബാങ്ക്,…

സ്‌കൂളില്‍ കറിവേപ്പില തോട്ടം തുടങ്ങി

ഗുരുവായൂര്‍ : പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്‌കൂളില്‍ കറിവേപ്പില തോട്ടം തുടങ്ങി. പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ സഹകരണത്തോടെയാണ് തോട്ടം ഒരുക്കിയത്. വിഷ വിമുക്തമായ കറിവേപ്പില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍…

കട്ടിള വഴിപാട്

ഗുരുവായൂര്‍ : ക്ഷേത്ര തിടപ്പള്ളിയില്‍ സ്ഥാപിക്കാനായി പുതിയ കട്ടിള വഴിപാടായി നല്‍കി. കൊടല്‍വള്ളി മനയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് തേക്കില്‍ തീര്‍ത്ത് പിച്ചള പൊതിഞ്ഞ കട്ടിള വഴിപാട് നല്‍കിയത്. നിലവിലെ കട്ടിള ദ്രവിച്ചതിനെ തുടര്‍ന്നാണ്…

പ്രതിഷേധ പ്രകടനം

ഗുരുവായൂര്‍ : തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പ്രകടനം നടത്തി. കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈരളി ജംഗ്ഷനില്‍ നി് ആരംഭിച്ച…

സ്വര്‍ണ്ണവും പണവും കവര്‍ന്ന ഹോംനഴ്‌സ് പിടിയില്‍

ഗുരുവായൂര്‍ : വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 30000രൂപയും രണ്ടരപവനും മോഷ്ടിച്ച് കടുകളഞ്ഞ ഹോംനഴ്‌സിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുണ്ടക്കയം മാമ്പ്രതടത്തില്‍ രമേശിന്റെ ഭാര്യ സുജ(32)യെയയാണ് ടെമ്പിള്‍ സി.ഐ എന്‍…

ചൊറിയന്‍ പുഴുവിനാല്‍ പൊറുതി മുട്ടി ചക്കംകണ്ടം പ്രദേശത്തുകാര്‍ – നഗരസഭക്ക് അനങ്ങാപാറ നയം

ഗുരുവായൂര്‍ : ചക്കംകണ്ടം മേഖലയില്‍ ചൊറിയന്‍പുഴു ശല്ല്യം രൂക്ഷം. പുഴുശല്യം മൂലം നാട്ടുകാര്‍ക്ക് ഉണ്ണാനും ഉറങ്ങാനും കഴിയാത്ത അവസ്ഥയിലായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. നഗരസഭ 20-ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍…

ഗുരുവായൂര്‍ നഗരസഭ പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നല്‍കി

ഗുരുവായൂര്‍ : നഗരസഭയുടെ പഞ്ചവത്സര പദ്ധതിക്ക് കൗസില്‍ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ പി.എം.എ.വൈ ഭവനനിര്‍മാണ പദ്ധതി പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം നഗരസഭ 400 വീടുകള്‍ വരെ പുതുതായി…

മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് ആയിരങ്ങളെത്തി

ചാവക്കാട്: നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന  മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ  ആയില്യം ഉത്സവത്തിന് ആയിരകണക്കിന് ഭക്തരെത്തി. ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നടന്ന സര്‍പ്പബലി, നാഗപൂജ, ആയില്യപൂജ, പാലും നൂറും നല്‍കല്‍ എന്നീ…