mehandi new
Yearly Archives

2022

ജലക്ഷാമം രൂക്ഷം – അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി…

കടപ്പുറം : അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി നിരത്തിലിറങ്ങി.വേനലിൽ വരൾച്ചമൂലവും മറ്റു സന്ദർഭങ്ങളിൽ കടൽക്ഷോഭം മൂലവും കുടിവെള്ള ക്ഷാമം നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിലാണ് അബൂദാബി കടപ്പുറം

ചാവക്കാട് സ്വദേശിയായ യുവാവ് ഉമ്മുൽ ഖുവൈനിൽ നിര്യാതനായി

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന്ന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന മാവുത്തർ വീട്ടിൽ സൈനുൽ ആബിദീൻ മകൻ മുഹമ്മദ് ഇർഫാൻ (33) യു എ ഇ യിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതനായി. ഭാര്യ ഷക്കീല. മക്കൾ : ഫാത്തിമ്മത്തുൽ ലിഫാന, അൽത്താഫ്,

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ…

ചാവക്കാട് : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപത്തിയേഴുകാരന് 40 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും. ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47) നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക

രാഷ്ട്രീയവും ജീവകാരുണൃവും ഒരുപോലെ നടപ്പിലാക്കുന്നത് ലീഗ് മാത്രം – ആർ പി ബഷീർ

എടക്കഴിയൂർ: രാഷ്ട്രീയ പ്രവർത്തനവും ജീവകാരുണൃ പ്രവർത്തനങ്ങളും ഒരുപോലെ നടപ്പിലാക്കുന്ന ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ പി ബഷീർ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ്

മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് – രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും

ചാവക്കാട്: മുതുവട്ടൂർ മഹല്ല് ഈദ് ഗാഹ് കമ്മിറ്റി പുനസംഘടിപ്പിച്ചു.രാജാ ഹാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ ദിവസം രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി നേതൃത്വം നൽകും. മഹല്ല്

പാലുവായിൽ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലുവായിൽ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കരുമത്തിൽ രാധാകൃഷ്ണൻ (65) ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യൻ

കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്

രണ്ടാഴ്ച മുൻപ് ജർമനിയിൽ നിര്യാതയായ വടക്കേകാട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ചു

വടക്കേകാട് : രണ്ടാഴ്ച മുൻപ് ജർമ്മനിയിൽ നിര്യാതയായ ഡിസൈനിങ് വിദ്യാർത്ഥിനിയായ വടക്കേകാട് അഞ്ഞൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.അഞ്ഞൂർ വാഴപ്പുള്ളി വീട്ടിൽ ജോസഫ് ജേക്കബിന്റെ മകൾ ആൻ മേരി (20)യാണ് ജർമ്മനിയിൽ വെച്ച് മരിച്ചത്.

വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം

ചാവക്കാട് : വിശേഷ ദിവസങ്ങളിൽ ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് നടത്തുന്ന വിമാന സർവ്വീസുകൾ വൻതുക ഈടാക്കുന്നതായി ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി ആരോപിച്ചു. എണ്ണായിരം രൂപയുണ്ടായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ഇരുപത്തി അയ്യായിരo

യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.