mehandi banner desktop
Chavakkad online

അകലാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Ft

പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 ൽ വീണ്ടും അപകടം. അകലാട് കാദിരിയ പള്ളിക്ക് സമീപം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മന്നലാംകുന്ന് മൂഹിയുദ്ദീൻ പള്ളി സ്വദേശി കുന്നതുളി വീട്ടിൽ സുജി (41) ക്കാണ് പരിക്കേറ്റത്.

Jan oushadi

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. പരിക്കേറ്റവരെ അകലാട് നബവി ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.
ഇന്ന് ഉച്ചക്ക് ഒരുമണിക്ക് മന്നലാംകുന്ന് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

Comments are closed.