വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയും


വാഹനം ഇടിച്ച് മരണം : ഡ്രൈവർക്ക് രണ്ടര വർഷംതടവും 31000 രൂപ രൂപ പിഴയുംചാവക്കാട് : അതിവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് 65 കാരിയുടെ മരണത്തിനിടയാക്കിയ 62 കാരന് രണ്ടര വർഷംതടവും 31000 രൂപ പിഴയും വിധിച്ചു. വേലൂർ വില്ലേജ് വേലൂർ ദേശത്ത് കരിമത്തിൽ വീട്ടിൽ വിജയൻ 62 വയസ്സ് ( സംഭവ സമയത്ത് പ്രതിക്ക് 45 വയസ്സായിരുന്നു) എന്നയാളെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2010 July 16 വൈകിട്ട് 5.45 ന് കരിക്കാട് വില്ലേജ് ഓഫീസിന് മുൻവശം വച്ച് അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് വന്ന് പോർക്കുളം വില്ലേജ് മങ്ങാട് ദേശത്ത് കൂട്ടുങ്ങൽ വീട്ടിൽ വേലായുധൻ ഭാര്യ തങ്ക (65) യെ ഇടിച്ചതിൽ മരണപ്പെടുകയും മറ്റൊരുപിക്കപ്പ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പിഴ അടയ്ക്കുന്ന പക്ഷം പിഴസംഖ്യ മരണപ്പെട്ടവരുടെ അവകാശികൾക്ക് നൽകാനും ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സി.പി.ഒ യുമായ എ പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപി പ്പിച്ചു .

Comments are closed.